സദാചാര പൊലീസുകാര്‍ ക്രിമിനലുകള്‍: തിരുവഞ്ചൂര്‍

കണ്ണൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സദാചാര പൊലീസുകാരെ ക്രമിനലുകളെപ്പോലെ കൈകാര്യം ചെയ്യുമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പഞ്ചായത്തുകള്‍ തോറും പൊലീസ്‌ സ്റ്റേഷന്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണത്തില്‍ തൃപ്തിയുണ്ട്. കേസിന്റെ വിചാരണയ്‌ക്ക് പ്രത്യേക കോടതി സ്‌ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ വിചാരണ നീണ്ടുപോകുന്നത്‌ തടയാനും പ്രതികളുടെയും സാക്ഷികളുടെയും സുരക്ഷിതത്വം പരിഗണിച്ചും പ്രത്യേക കോടതി സ്‌ഥാപിച്ചേക്കുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിയമവകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ മന്ത്രിസഭായോഗം വൈകാതെ തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :