തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (08:15 IST)
സംസ്ഥാനബജറ്റ് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി കെ എം മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് യു ഡി എഫ് അറിയിച്ചു കഴിഞ്ഞു. അതേസമയം, പ്രതിപക്ഷവും യുവമോര്‍ച്ചയും ബജറ്റ് അവതരണം തടസപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബജറ്റ് ദിനമായ നാളെ
നിയമസഭ ഉപരോധിക്കുമെന്നാണ് എല്‍ ഡി എഫും യുവമോര്‍ച്ചയും പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരോധവുമായി ബന്ധപ്പെട്ട് നഗരത്തില്‍ കനത്ത പൊലീസ്
സുരക്ഷ ഏര്‍പ്പെടുത്തും. ഇന്നു വൈകുന്നേരം മുതല്‍ നഗരത്തില്‍ പൊലീസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തും. സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അഞ്ച് എസ് പിമാരും 19 ഡി വൈ എസ് പി, 29 സി ഐ, 127 എസ് ഐ, 2500 പൊലീസുകാര്‍ എന്നിവര്‍ ഡ്യൂട്ടിക്കുണ്ടാകും.
നിയമസഭയുടെ പരിസരത്തും സെക്രട്ടേറിയേറ്റ്, സ്റ്റാച്യു, പാളയം, രക്തസാക്ഷി മണ്ഡപം, പി എം ജി യുദ്ധ സ്മാരകം, വെള്ളയമ്പലം, പട്ടം, കിഴക്കേകോട്ട, പൂജപ്പുര തുടങ്ങിയ ഭാഗങ്ങളിലും ഗതാഗതം നിയന്ത്രിക്കും.