ഇറങ്ങിപ്പോയതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം: മുരളീധരന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കെ പി സി സി എക്സിക്യൂട്ടീവ് യോഗത്തില്‍ നിന്ന്‌ താന്‍ ഇറങ്ങിപ്പോയതിനു കാരണം എല്ലാവര്‍ക്കും അറിയാമെന്ന് കോണ്‍ഗ്രസ്‌ നേതാവ്‌ കെ മുരളീധരന്‍ എം എല്‍ എ. ലീഗുമായുളള പ്രശ്‌നങ്ങള്‍ ഒരു ദു:സ്വപ്‌നം പോലെ മറക്കുകയാണെന്നും ഇനി ലീഗുമായി ചേര്‍ന്ന്‌ യു ഡി എഫിന്റെ കെട്ടുറപ്പിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ വ്യക്‌തിപരമായി ആക്രമിക്കുന്ന രീതിയില്‍ ചിലര്‍ സംസാരിച്ചതു കൊണ്ടാണ്‌ താന്‍ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയതെന്നും സാധാരണ യോഗം അവസാനിക്കാതെ ഇറങ്ങിപ്പോകുന്ന ആളല്ല താന്‍ എന്നും മുരളീധരന്‍ പറഞ്ഞു.

ബുധനാഴ്ച ചേര്‍ന്ന കെ പി സി സി എക്‌സിക്യൂട്ടീവില്‍ മുരളിയുടെ പേരു പറയാതെ രമെശ് ചെന്നിത്തല അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. മൈക്ക് കിട്ടിയാല്‍ ചിലര്‍ പാര്‍ട്ടി പ്രസിഡന്റിനെ പോലെയാണ് പെരുമാറുന്നതെന്നാണ് ചെന്നിത്തല വിമര്‍ശിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് മുരളി യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :