സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം വിവാദത്തില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
2012ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. അവാര്‍ഡ് ലഭിച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇല്ലാത്ത ചിത്രത്തിന് അവാര്‍ഡ് നല്‍കി ചടങ്ങ് വിവാദത്തിലാകുകയും ചെയ്തു.

മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് ആണ് വിവാദത്തിന് വഴിവച്ചത്. ജോഷി മാത്യു സംവിധാനം ചെയ്ത ‘ബ്ളാക്ക് ഫോറസ്റ്റ്’എന്ന ചിത്രത്തിനാണ് അവാര്‍ഡ് നല്‍കിയത്. അവാര്‍ഡ് പട്ടികയില്‍ ഇല്ലാത്ത ചിത്രത്തിന് അവാ‍ര്‍ഡ് നല്‍കിയതിന് എതിരെ ജൂറി അംഗമായ സിബി മലയില്‍ ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തുകയും ചെയ്തു.

ജൂറി അംഗങ്ങളെ അപമാനിച്ചെന്ന് സിബി മലയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചിത്രത്തിന് പുരസ്കാരം നല്‍കിയതെന്നും സിബി മലയില്‍ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :