ഷാനിമോള്‍ എഐസിസി സെക്രട്ടറി, ആന്റണി തുടരും

ന്യൂഡല്‍ഹി| WEBDUNIA|
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുന:സംഘടിപ്പിച്ചു. രാഹുല്‍ഗാന്ധി എ ഐ സി സി സെക്രട്ടറിയായി തുടരും. കേന്ദ്ര പ്രതിരോധമന്ത്രി എ. കെ ആന്റണിയെ പ്രവര്‍ത്തക സമിതിയില്‍ നിലനിര്‍ത്തി. മഹിള കോണ്‍ഗ്രസ്‌ നേതാവ്‌ ഷാനിമോള്‍ ഉസ്മാനെ എ ഐ സി സി സെക്രട്ടറിയാകും. രാഹുല്‍ ഗാന്ധിയോടൊപ്പമായിരിക്കും ഷാനിമോള്‍ ഉസ്മാന്‍ ഇനി പ്രവര്‍ത്തിക്കുക.

കേരളത്തിന്റെ ചുമതലയില്‍ നിന്ന് മൊഹ്‌സിന കിദ്വായിയെ ഒഴിവാക്കി. മദുസൂദനന്‍ മിസ്ത്രിയാണ് കേരളത്തിന്റെ ചുമതലയുള്ള പുതിയ സെക്രട്ടറി. കൂടെ സെക്രട്ടറി സഞ്ജയ്‌ നിരുപമും ഉണ്ടാകും.

കൊടിക്കുന്നില്‍ സുരേഷ്, രഞ്ജി തോമസ് എന്നിവരെയും സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടോം വടക്കന്‍ മാധ്യമകാര്യ സെക്രട്ടറിയായും മോത്തിലാല്‍ വോറ ട്രഷറര്‍ ആയും തുടരും.

അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള സ്ക്രീനിംഗ്‌ കമ്മിറ്റി ചെയര്‍മാനായി കേന്ദ്രമന്ത്രി പ്രണബ്‌ മുഖര്‍ജിയെ നിയമിച്ചു. സ്ഥാനാര്‍ത്ഥികളുടെ അന്തിമപ്പട്ടിക പ്രണബ് മുഖര്‍ജിയായിരിക്കും പുറത്തുവിടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :