പൊതുവേദിയില്‍ സ്‌ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ലൈംഗിക ചുവയുള്ള കാര്യങ്ങള്‍ നടത്തി എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ശ്വേതാമേനോന് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കേണ്ടി വരും. ഇക്കാര്യത്തില്‍ സംഭവത്തിന്റെ വീഡിയോകള്‍ പരിശോധിക്കല്‍, സംഭവത്തിലെ സാക്ഷികളുടെ മൊഴിയെടുക്കല്‍, പീതാംബര കുറുപ്പിനെ തന്നെ ചോദ്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് വരും ദിവസങ്ങളില്‍ സ്വീകരിക്കുമെന്നാണ് സൂചന. കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇത് ആരാണെന്ന് അറിയാനായി പൊലീസ് ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചുവരികയാണ്.
ഡല്‍ഹി സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ നിയമത്തിന്റെ അടിസ്‌ഥാനത്തിലാകും പൊലീസ് കേസിനെ സമീപിക്കുക. കോണ്‍ഗ്രസ് സംഭവത്തെ വളരെ സുഷ്‌മതയോടെയാണ് സമീപിക്കുന്നത്. പീതാംബര കുറുപ്പിനെ പിന്തുണയ്‌ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്.
ഇക്കാര്യത്തില്‍ ശ്വേതാമേനോന്‍ ചൊവ്വാഴ്‌ച മുഖ്യമന്ത്രിക്ക് നേരിട്ടു പരാതി നല്‍കും. സിനിമാതാരങ്ങളുടേയും അണിയറപ്രവര്‍ത്തകരുടേയും സംഘടനകളായ അമ്മയും ഫെഫ്‌കയുമായി ചര്‍ച്ച ചെയ്‌ത ശേഷമായിരുന്നു പരാതി നല്‍കാന്‍ തീരുമാനിച്ചത്. പരാതിയില്‍ തന്നെ ശല്യം ചെയ്‌തവരുടെ പേര് വ്യക്‌തമാക്കുമോ എന്ന് വ്യക്‌തമല്ല.