മുന്‍ കോണ്‍ഗ്രസ് എം എല്‍ എ ശോഭന ജോര്‍ജ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇവര്‍ ഇന്ന് പത്രിക നല്‍കിയേക്കും എന്നാണ് സൂചന.
ഓര്‍ത്തഡോക്‌സ് സഭ ശോഭന ജോര്‍ജിന് പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചെങ്ങന്നൂരില്‍ നിന്ന് മൂന്ന് തവണ മത്സരിച്ച് ജയിച്ച ഇവര്‍ക്ക് മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനമുണ്ട്.
പി സി വിഷ്ണുനാഥ് ആണ് ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സി പി എമ്മിലെ സി എസ് സുജാതയാണ് ഇടതുപക്ഷത്ത് നിന്ന് ജനവിധി തേടുന്നത്.
ഡല്‍ഹിയിലെ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ച രാത്രിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അണിയറയിലെ ചരടുവലികള്‍ക്കൊടുവില്‍ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.