ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെ: പ്രകാശാനന്ദ

Saswathikananda, Prakashananda, Vellappalli, Thushar, Priyan, ശ്വാശ്വതീകാനന്ദ, പ്രകാശാനന്ദ, വെള്ളാപ്പള്ളി, തുഷാര്‍, പ്രിയന്‍
തിരുവനന്തപുരം| Last Modified ശനി, 26 ഡിസം‌ബര്‍ 2015 (18:30 IST)
സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ച് സ്വാമിയെ ആറ്റില്‍ വീഴ്ത്തിയെന്ന് സംശയിക്കുന്നതായും പറഞ്ഞു.

ശാശ്വതീകാനന്ദയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ശാശ്വതീകാനന്ദയ്ക്കാതി തിരച്ചില്‍ നടത്തുന്നവര്‍, മറുകരയിലേക്ക് ഒരാള്‍ നീന്തിപ്പോകുന്നത് കണ്ടിരുന്നതായും അറിഞ്ഞു. പുഴയുടെ മതില്‍ നിര്‍മ്മാണത്തിനായി കൊണ്ടിട്ടിരുന്ന കല്ലുകള്‍ക്കിടയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതിലും ദുരൂഹതയുണ്ട് - പ്രകാശാനന്ദ പറഞ്ഞു.

മൃതദേഹം കണ്ടപ്പോള്‍ സ്വാഭാവിക മരണമല്ല അതെന്ന് മനസ്സിലായി. നെറ്റിയില്‍ ആഴത്തിലുള്ള മുറിവുകണ്ടു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോള്‍ ഉണ്ടായ മുറിവാണ് അതെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ മുറിവ് അങ്ങനെ ഉണ്ടായതല്ലെന്ന് ഉറപ്പുണ്ട് - പ്രകാശാനന്ദ പറഞ്ഞു.

ശാശ്വതീകാനന്ദ സ്വാമിക്ക് നന്നായി നീന്തലറിയാം. പിന്നെങ്ങനെ അദ്ദേഹം മുങ്ങിമരിക്കും? അന്നുതന്നെ താന്‍ ഇതെല്ലാം പറഞ്ഞതാണ്. ആരെയും പേടിയില്ല. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ പറയും - പ്രകാശാനന്ദ വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :