ശാലുമേനോന്‍റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം| WEBDUNIA|
PRO
നടി ശാലുമേനോന്‍റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാത്യു തോമസ് എന്ന വ്യക്തി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇങ്ങനെ ഒരു ഉത്തരവിട്ടത്. ശാലു മേനോന്‍റെ വീട് ജപ്തി ചെയ്ത് തനിക്ക് നഷ്ടപ്പെട്ട പണം വീണ്ടെടുക്കണമെന്ന് അപേക്ഷിച്ചാണ് മാത്യു തോമസ് ഹര്‍ജി നല്‍കിയത്. ഈ ആവശ്യം അംഗീകരിച്ചാണ് ഇപ്പോള്‍ കോടതി ഉത്തരവുണ്ടായിരിക്കുന്നത്.

സോളാര്‍ കേസില്‍ ശാലുമേനോന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ച് വീട്ടിലെത്തിയതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ ശാലു മേനോന്‍ നൃത്ത ക്ലാസുകളില്‍ സജീവമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :