ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേക്ക്, മുഖ്യമന്ത്രി നേരിട്ട് പ്രഖ്യാപിച്ചേക്കും; നന്ദി പറഞ്ഞ് ശശീന്ദ്രൻ - തിൻമയ്ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും ചാനൽ

Saseendran, Mangalam, Honey Trap, Minister, Pinarayi, ശശീന്ദ്രൻ, ഹണിട്രാപ്, മാധ്യമ പ്രവർത്തക, മന്ത്രി, പിണറായി
തിരുവനന്തപുരം| BIJU| Last Modified വെള്ളി, 31 മാര്‍ച്ച് 2017 (01:19 IST)
എൻ സി പി നേതാവ് എ കെ വീണ്ടും എൽ ഡി എഫ് മന്ത്രിസഭയിലേക്കെന്ന് റിപ്പോർട്ടുകൾ. ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആവശ്യപ്പെടും എന്നും സൂചന. ശശീന്ദ്രനെ മന്ത്രിയാക്കാൻ എൻ സി പി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി തന്നെ അദ്ദേഹത്തെ മന്ത്രിസഭയിലെടുക്കുന്നത് സംബന്ധിച്ച് നേരിട്ട് പ്രഖ്യാപനം നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ശശീന്ദ്രനെ വിളിച്ചത് വീട്ടമ്മയല്ലെന്നും ഒരു മാധ്യമപ്രവർത്തകയെ ഉപയോഗിച്ച് നടത്തിയ സ്റ്റിങ് ഓപ്പറേഷനായിരുന്നു എന്നും സ്വകാര്യ ടിവി ചാനൽ തുറന്നുപറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ശശീന്ദ്രന് വീണ്ടും മന്ത്രിസഭയിലേക്കുള്ള പ്രവേശനത്തിന് സാഹചര്യം ഒരുങ്ങിയത്. തന്നെ കുടുക്കിയതാണെന്നു ചാനൽ തുറന്നു പറഞ്ഞതിൽ നന്ദിയുണ്ടെന്ന് ശശീന്ദ്രനും പറഞ്ഞു.

മന്ത്രിസ്ഥാനം തിരികെ കിട്ടുക എന്നത് പ്രധാനമല്ലെന്നും എന്നാൽ മന്ത്രിസ്ഥാനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ പാർട്ടിയും മുന്നണിയും മുഖ്യമന്ത്രിയും തീരുമാനമെടുക്കുമെന്നും ശശീന്ദ്രൻ അറിയിച്ചു. ആരോടും ഒരു പരാതിയുമില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

എന്നെ പിന്തുണച്ച എല്ലാവരോടൂം നന്ദിയുണ്ട്, പ്രത്യേകിച്ചും കേരളത്തിലെ മാധ്യമപ്രവർത്തകരോട് - ശശീന്ദ്രൻ പറഞ്ഞു. തങ്ങൾക്ക് തെറ്റുപറ്റിയെന്നും എല്ലാ വിമർശനങ്ങളെയും ഉൾക്കൊള്ളുന്നുവെന്നും എന്നും തിൻമയ്ക്കെതിരെ പോരാടിയിട്ടുള്ള ചാനൽ അത് തുടരുമെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും ചാനൽ സി ഇ ഒ നടത്തിയ വീഡിയോ സന്ദേശത്തിലൂടെയാണ് പറഞ്ഞത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :