തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 30 മാര്‍ച്ച് 2017 (17:56 IST)
ആരോപണ വിധേയയായ യുവതി എകെ ശശീന്ദ്രനെ ദിവസം മുപ്പതിലേറെ തവണ വിളിച്ചുവെന്ന് കണ്ടെത്തി. രണ്ട് നമ്പരുകളില്‍ നിന്നായിട്ടാണ് കോളുകള്‍ എത്തിയതെന്നാണ് ഫോണ്‍ രേഖകകളിൽ നിന്ന് വ്യക്തമായത്.
ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണാറായി വിജയന്റെ നിര്‍ദേശത്തില്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ സമാന്തരമായി അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണത്തിലാണ് സംഭവം പെൺകെണിയാണെന്നും യുവതി ശശീന്ദ്രനെ പതിവായി വിളിച്ചിരുന്നുവെന്നും വ്യക്തമായത്.
യുവതിയെ തിരിച്ചറിഞ്ഞതോടെ കേസ് രജിസ്റ്റർ ചെയ്ത് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ഇതോടെ സംഭവത്തിന് പിന്നിലെ യാഥാർഥചിത്രം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ശശീന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന നിഗമനത്തിലാണ് രഹസ്യന്വേഷണ വിഭാഗം. സംഭവത്തില്‍ പരാതിക്കാരി ഇല്ലാത്ത ആരോപണമെന്ന നിലയിലായതിനാലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
ശശീന്ദ്രനെ വിളിച്ച നമ്പര്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണ്. ഇവർ ഉപയോഗിക്കുന്ന രണ്ടാമത്തെ നമ്പർ അടുത്ത ദിവസംവരെ
ഓണായിരുന്നു. തിരുവനന്തപുരത്തുള്ള മൊബൈൽ ടവറിന് കീഴിൽ ഇവരുടെ രണ്ടാമത്തെ നമ്പറുണ്ടായിരുന്നുവെന്നും കണ്ടെത്തി.
ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതിന് പിന്നാലെ യുവതിയുടെ ഫേസ്ബുക്ക് അക്കൌണ്ടും ഡി ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. യുവതി വിളിച്ചതും യുവതിയെ അവസാനം വിളിച്ചതുമായ ഫോണ്‍ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.