ശബരി റെയില്‍: അലൈന്‍മെന്റ് എരുമേലിയില്‍ അവസാനിപ്പിക്കും

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 13 നവം‌ബര്‍ 2013 (09:45 IST)
PRO
അങ്കമാലി-ശബരി റെയില്‍പ്പാതയുടെ അലൈന്‍മെന്റ് അഴുതയ്ക്ക് പകരം എരുമേലിയില്‍ അവസാനിപ്പിക്കുവാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

അഴുതയില്‍ നിന്ന് ശബരിമലയിലേയ്ക്ക് കാല്‍നടയായി പോകുന്ന തീര്‍ത്ഥാടകര്‍ക്ക് മാത്രമേ പാത അഴുതവരെ നീട്ടിയാലുള്ള പ്രയോജനം ലഭിക്കുകയുള്ളൂ.

എന്നാല്‍ എരുമേലിയില്‍ അലൈന്‍മെന്റ് അവസാനിപ്പിക്കുന്നതുകൊണ്ട് പദ്ധതിച്ചെലവ് കുറയ്ക്കാനും പെരിയാര്‍ കടുവ സങ്കേതത്തിന്റെ സംരക്ഷിതമേഖലയില്‍ക്കൂടി റെയില്‍പ്പാത കടന്നുപോകുന്നത് ഒഴിവാക്കാനും കഴിയും.

പമ്പയിലേയ്ക്ക് അഴുതയില്‍ നിന്നുള്ളതിനേക്കാള്‍ എരുമേലിയില്‍ നിന്നാണ് മെച്ചപ്പെട്ട റോഡ് സൗകര്യങ്ങള്‍ ഉള്ളത് എന്നതും തീരുമാനത്തിന് കാരണമാണെന്ന് ഊര്‍ജ്ജവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :