വ്യാജനെ തടയാന്‍ മൊബൈല്‍ ഡിറ്റക്ടര്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിയേറ്ററുകളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്യുന്നത് തടയാന്‍ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും മൊബൈല്‍ ഡിറ്റക്ടര്‍ സ്ഥാപിക്കും. ആന്‍റി പൈറസി സെല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നിര്‍മാതാക്കളും തിയേറ്റര്‍ ഡിജിറ്റല്‍ കമ്പനികളുമായും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ തിയേറ്റര്‍ പ്രിന്റുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് ഇത്. അടുത്തിടെ റിലീസ് ചെയ്ത മലയാളം സിനിമയായ റണ്‍ ബേബി റണ്‍, ഹസ്ബന്‍സ് ഇന്‍ ഗോവ, പുതിയ തീരങ്ങള്‍, മോളി ആന്‍റി, ഫ്രൈഡേ, ട്രിവാന്‍ഡ്രം ലോഡ്ജ്, ബാങ്കിംഗ് അവേഴ്‌സ് തുടങ്ങിയ സിനിമകളുടെ സി ഡി കള്‍ ബാംഗ്ലൂര്‍ ഫുട്പാത്തില്‍ വില്പന നടക്കുന്നതായി കേരള ആന്‍റിപൈറസി സെല്‍ കണ്ടെത്തി.

കേരളത്തിന് അകത്തും പുറത്തുമായി മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെ വിവരം നല്‍കാന്‍ നിര്‍മാതാക്കളോട് ആന്‍റിപൈറസി സെല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :