ശവമടക്കിന് ‘മരിച്ചയാളും’ എത്തി!

ബ്രസീലിയ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ശവമടക്കിന് എത്തിയവര്‍ ആദ്യം ഒന്ന് അമ്പരന്നു. പിന്നീട് അല്‍പ്പം ഭയന്നു. കാരണം സംസ്കാര സമയത്ത് ‘മരിച്ചയാള്‍’ ജീവനോടെ എത്തിയിരിക്കുന്നു! സാവോ പോളോയിലാണ് സംഭവം. ഗില്‍ബെര്‍ട്ടോ അറൗജോ എന്നയാളുടെ ശവസംസ്കാരം നടക്കുമ്പോഴാണ് സാക്ഷാല്‍ ഗില്‍ബെര്‍ട്ടോ അറൗജോ കടന്നുവന്നത്. അപ്പോള്‍ പിന്നെ ആരാണ് മരിച്ചത് എന്ന കണ്‍ഫ്യൂഷന്‍ ഉയര്‍ന്നു.

കാര്‍ വൃത്തിയാക്കിക്കൊടുക്കുന്ന ജോലിയാണ് ഗില്‍ബെര്‍ട്ടോ അറൗജോയുടേത്. ‘കാര്‍ വൃത്തിയാക്കുന്നയാള്‍ വെടിയേറ്റുമരിച്ചു’ എന്ന് വാര്‍ത്ത വന്നതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് തുടക്കം. യഥാര്‍ത്ഥത്തില്‍ മരിച്ചത് ജെനിവാല്‍ഡോ സാന്‍റോസ്‌ എന്നയാളാണ്. അയാള്‍ക്ക് പക്ഷേ, ഗില്‍ബര്‍ട്ടോയുമായി വലിയ രൂപസാദൃശ്യമുണ്ടായിരുന്നു. ഇതാണ് കുഴപ്പമായത്. ഗില്‍ബെര്‍ട്ടോയുടെ സഹോദരന്‍ മര്‍ക്കോസ് ഈ മൃതദേഹം ഗില്‍ബെര്‍ട്ടോയുടേതാണെന്ന് കരുതി സംസ്കരിക്കാന്‍ കൊണ്ടുപോകുകയായിരുന്നു.

തന്‍റെ ‘സംസ്കാരം’ നടക്കുന്നതറിഞ്ഞാണ് ഗില്‍ബെര്‍ട്ടോ അറൗജോ കടന്നുവന്നത്. എന്തായാലും സംസ്കാരച്ചടങ്ങുകള്‍ക്കെത്തിയവര്‍ക്ക് ഒരു സസ്പെന്‍സ് ത്രില്ലര്‍ കണ്ട പ്രതീതിയാണ് ഇതുണ്ടാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :