തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടത്തിയ വ്യാജ സിഡി റെയ്ഡില്‍ മൂന്നു പേരെ ആന്‍റിപൈറസി സെല്‍ അറസ്റ്റ് ചെയ്തു. വെമ്പായം രോഹിണി ഇലക്‍ട്രോണിക്സ് ഉടമ മുക്കമ്പാലമൂട് അശോക് കുമാര്‍, പുനലൂര്‍ സിഡി ഷോപ്പ് ഉടമ പുനലൂര്‍ അഷ്ന മന്‍സിലില്‍ സുധീര്‍, കടയിലെ ജീവനക്കാരന്‍ ആനന്ദ് എന്നിവരെയാണ് പിടിച്ചത്
പകര്‍പ്പവകാശമില്ലാതെ വില്‍പ്പനയ്ക്ക് വച്ചിരുന്ന 2500 വ്യാജ സിഡികളും പിടിച്ചെടുത്തു. നടന്‍, ശൃംഗാരവേലന്‍, ഗീതാഞ്ജലി, കളിമണ്ണ്, തീവ്രം, ജില്ല, പട്ടം പോലെ, മങ്കിപെന്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ആര്‍ട്ടിസ്റ്റ് എന്നീ സിനിമകളുടെ സിഡികളും പിടിച്ചെടുത്തവയില്‍ പെടുന്നു.
ആന്‍റിപൈറസി സെല്‍ പൊലീസ് സൂപ്രണ്ട് ബി വര്‍ഗീസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വരും ദിനങ്ങളിലും ശക്തമായ റെയ്ഡ് തുടരുമെന്ന് ആന്‍റിപൈറസി സെല്‍ പൊലീസ് സൂപ്രണ്ട് ബി വര്‍ഗീസ് അറിയിച്ചു.