കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ ഗുരുതര ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്

കൊല്ലം| WEBDUNIA| Last Modified ഞായര്‍, 9 ഫെബ്രുവരി 2014 (10:53 IST)
PRO
പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ ഗുരുതര ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്. കശുവണ്ടി വികസന കോര്‍പറേഷനിലെ ക്രമക്കേടുകള്‍ ചൂണ്ടികാട്ടുന്നതാണ് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്.

കോര്‍പറേഷന്റെ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ സുതാര്യമല്ല. ടെണ്ടറില്‍ പങ്കെടുക്കുന്നവരുമായി നിശ്ചിത സമയ പരിധിക്ക് ശേഷവും ചര്‍ച്ച നടത്തുന്നത് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗരേഖക്ക് വിരുദ്ധമാണ്.

ടെണ്ടറില്‍ രേഖപ്പെടഉത്തിയ നിരക്കറിഞ്ഞ ശേഷവും ഇത്തരം ചര്‍ച്ച നടത്തുന്നത് അഴിമതിക്ക് ഇടയാക്കുമെന്ന് സിവിസി ചൂണ്ടികാട്ടിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ടെന്‍ഡര്‍ നടപടിയിലും വില്‍പ്പനയിലും സുതാര്യതയില്ലെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു.

കോര്‍പറേഷന്റെ ബ്രാന്റായ സിഡിസി കശിവണ്ടി എന്ന പേരില്‍ മൂന്ന് ശതമാനം മാത്രം വില്‍ക്കുന്നുളളു. ശേഷിക്കുന്നവ മൊത്ത കച്ചവടക്കാര്‍ക്ക് മറിച്ച വില്‍ക്കുകയാണ്. വിലനിര്‍ണ്ണയ പ്രകാരം മാനേജിംഗ് ഡയറക്ടര്‍ക്ക് നല്‍കിത് തെറ്റായ നടപടിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊതുമേഖല സ്ഥപനങ്ങളില്‍ ഓഡിറ്റ് സമിതി വേണമെന്ന മാനദണ്ഡവും കോര്‍പറേഷന്‍ ലംഘിച്ചു. തോട്ടഅണ്ടി വാങ്ങുന്നത് ഉയര്‍ന്ന വിലക്കാണ്. ഒരു സ്വകാര്യ കമ്പനിയില്‍ നിന്നാണ് തോട്ടഅണ്ടി ഏറെ വാങ്ങുന്നത്. 2009-10ല്‍ പരിപ്പ് കച്ചവടത്തിന്റെ നഷ്ടം 41 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :