വോട്ടെടുപ്പ് രണ്ടാംഘട്ടം, കണ്ണൂരില്‍ അധിക സുരക്ഷ

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2010 (08:14 IST)
കേരളത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചു. ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സംഘര്‍ഷമുണ്ടായ കണ്ണൂരിലെ ബൂ‍ത്തുകളില്‍ അധിക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

തൃശൂര്‍, പാലക്കാട്, മലപ്പുറം,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തില്‍ മൊത്തം 1.23 കോടി വോട്ടര്‍മാരാണ് ഉള്ളത്.

9466 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും 1215 ബ്ലോക്ക് വാര്‍ഡുകളിലേക്കും 178 ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും 1392 നഗരസഭ വാര്‍ഡുകളിലേക്കും 129 കോര്‍പ്പറേഷന്‍ വാര്‍ഡുകളിലേക്കും ആണ് വോട്ടെടുപ്പ് നടക്കുന്നത്.

കണ്ണൂരിലെയും തിരുവനന്തപുരത്തെയും ചില ബൂത്തുകളിലെ റീപോളിംഗും ഇന്നാണ് നടക്കുന്നത്. റീപോളിംഗ് നടക്കുന്ന ബൂത്തുകളുണ്ടെ സുരക്ഷാ ചുമതല ഡിവൈ‌എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കായിരിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല കര്‍ണാടക പൊലീസിനായിരിക്കും.

ഓരോ ബൂത്തിലും നിരീക്ഷണ ക്യാമറകള്‍ ഉണ്ടായിരിക്കും. പൊതു നിരീക്ഷകനെ കൂടാതെ മെക്രോ ഒബ്സര്‍വറെയും നിയമിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല. ബൂത്തിന് 200 മീറ്റര്‍ പരിധിക്കുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും മാത്രമേ പ്രവേശനമുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :