സീസണ്‍കാര്‍ എസി സ്ലീപ്പര്‍ കോച്ചുകളില്‍ കയറരുതെന്ന് ഹൈക്കോടതി
കൊച്ചി|
WEBDUNIA|
PRO
PRO
റെയില്‍വെ സീസണ്‍ ടിക്കറ്റില്‍ എസി സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. സീസണ്‍ ടിക്കറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. റെയില്‍വേ ഫസ്റ്റ് ക്ലാസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
സാധാരണ സീസണ്‍ ടിക്കറ്റ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ ഇല്ലാത്ത സാധാരണ കോച്ചുകളിലും ഫസ്റ്റ് ക്ലാസ് സീസണ്‍ ടിക്കറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഫസ്റ്റ് ക്ലാസ് കോച്ചിലും മാത്രമേ യാത്ര ചെയ്യാന്‍ അവകാശമുള്ളുവെന്ന് കോടതി വ്യക്തമാക്കി. ഫസ്റ്റ് ക്ലാസ് സീസണ്‍ ടിക്കറ്റുമായി എസി സ്ലീപ്പര്‍ കോച്ചുകളില്‍ കയറിയ യാത്രക്കാരെ ടിടിഇമാര്‍ ഇറക്കിവിട്ട സംഭവത്തെ തുടര്‍ന്നാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്.
സീസണ്‍ ടിക്കറ്റുകാരെ റിസര്‍വേഷന്‍ കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന റെയില്‍വേയുടെ വാദം കോടതി അംഗീകരിച്ചു. റിസര്‍വേഷന്‍ യാത്രക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.