വീരേന്ദ്രകുമാറിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (09:53 IST)
സംസ്ഥാനത്തെ ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീരേന്ദ്രകുമാര്‍ പറഞ്ഞതില്‍ കാര്യങ്ങളുണ്ടെന്നും അവ പരിശോധിക്കുമെന്ന്
മുഖ്യമന്ത്രി വ്യക്തമാക്കി.ഒരു ഘടകകക്ഷിയും മുന്നണിയില്‍ നിന്ന് കൊഴിഞ്ഞുപോകില്ല. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

നിലവിലുള്ള യു ഡി എഫ് തന്നെ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫില്‍ നിന്ന് യാതൊരുവിധ പരിഗണനകളും ജെ ഡി യുവിന് ലഭിച്ചില്ലെന്ന് കഴിഞ്ഞദിവസം എം പി വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :