ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 17 ഏപ്രില്‍ 2015 (09:54 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി ശിക്ഷിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യകാലാവധി ഇന്ന് അവസാനിക്കും. എന്നാല്‍ തനിക്ക് ജാമ്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട്
ജയലളിത ഇന്ന് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും. പ്രത്യേക കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാത്ത സാഹചര്യത്തിലാണ് ജാമ്യം നീട്ടി ചോദിക്കുന്നത്.
ജയലളിതക്കെതിരെയുള്ള സ്വത്തുകേസിലെ പബ്‌ളിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എ.ഡി.എം.കെ നേതാവ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം വിപുലമായ ബെഞ്ചിന്റെ പരിഗണനക്ക് സുപ്രീംകോടതി വിട്ടിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.