വീട്ടുമുറ്റത്ത്‌ കളിക്കുന്നതിനിടെ ആറുവയസ്സുകാരനെ കുറുക്കന്‍ കടിച്ചു

വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരനെ കുറുക്കന്‍ കടിച്ചു. എറിയാട്‌ പേബസാര്‍ കൈതവളപ്പില്‍ ജോഷിയുടെ മകന്‍ അദ്വയ്ദിനെയാണ്‌ കുറുക്കന്‍ ആക്രമിച്ചത്‌. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുക

തൃശ്ശൂര്, പേബസാര്‍, ജോഷി Thrissur, Pebasar, Joshi
തൃശ്ശൂര്| rahul balan| Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (14:10 IST)
വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരനെ കുറുക്കന്‍ കടിച്ചു. എറിയാട്‌ പേബസാര്‍ കൈതവളപ്പില്‍ ജോഷിയുടെ മകന്‍ അദ്വയ്ദിനെയാണ്‌ കുറുക്കന്‍ ആക്രമിച്ചത്‌. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

വീട്ടുമുറ്റത്ത്‌ നില്‍ക്കുകയായിരുന്ന അദ്വയ്ദിനെ രാവിലെ ആറുമനിയോടെയാണ് കുറുക്കന്‍ കടിച്ചത്.
ശരീരത്തിലേക്ക് ചാടിവീണ കുറുക്കന്‍ കുട്ടിയെ കടിയ്‌ക്കുകയും മാന്തുകയും ചെയ്‌തിട്ടുണ്ട്‌. കുട്ടിയുടെ നിലവിളികേട്ട്‌ വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുറുക്കന്‍ ഓടി രക്ഷപെട്ടു. പരുക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കൊടുങ്ങല്ലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചത്‌.

പ്രദേശത്ത്‌ കുറേ നാളുകളായി കുറുക്കന്റെ ശല്യമുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടുവെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന്‌ പരാതിയുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :