കൊച്ചി|
JOYS JOY|
Last Modified ചൊവ്വ, 19 മെയ് 2015 (17:24 IST)
കൂടുതല്‍ വൈന്‍ ഉല്പാദിപ്പിക്കാന്‍ അനുമതി തേടി സീറോ മലബാര്‍ സഭ. ഇക്കാര്യം ഉന്നയിച്ച് സീറോ മലബാര്‍ സഭ എക്സൈസ് വകുപ്പിന് അപേക്ഷ നല്കിയി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഈ ആവശ്യം ഉന്നയിച്ച് എക്സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
പള്ളികളുടെ എണ്ണവും വിശ്വാസികളും
കൂടിയതിനാല്‍ കൂടുതല്‍ വൈന്‍ ഉല്പാദിപ്പിക്കാന്‍ അനുമതി വേണമെന്നാണ് സീറോ മലബാര്‍ സഭ ആവശ്യപ്പെടുന്നത്. എക്സൈസ് വകുപ്പിന് നല്കിയ വിശദീകരണത്തില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൃക്കാക്കരയിലെ മാസ് വൈന്‍ ഉല്പാദനം 5000 ലിറ്ററാക്കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
1986ല്‍ മാസ് വൈന്‍ ഉല്പാദനകേന്ദ്രത്തിന്റെ അളവ് 800 ലിറ്റര്‍ ആയിരുന്നു. പിന്നീട് ഇത് 1600 ലിറ്റര്‍ ആയി ഉയര്‍ത്തി. തുടര്‍ന്ന്, 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വൈന്‍ ഉല്പാദനം ഉയര്‍ത്താന്‍ അനുമതി വേണമെന്ന് സഭ ആവശ്യപ്പെടുന്നത്.