കോഴിക്കോട്|
rahul balan|
Last Modified വെള്ളി, 1 ഏപ്രില്‍ 2016 (13:36 IST)
വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിക്ക് മനം മാറ്റം. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ സമ്മതമാണെന്ന് പെണ്‍കുട്ടി ഹൈക്കോടതിയില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം ഒരാഴ്ച രക്ഷിതാക്കള്‍ക്കൊപ്പം വീട്ടില്‍ പോകാന്‍ പെണ്‍കുട്ടിയെ കോടതി അനുവദിച്ചു. അടുത്ത ആഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.
ഒരു മണിക്കൂര്‍ രക്ഷിതാക്കള്‍ക്കൊപ്പം കൗണ്‍സിലിങിന് ശേഷം വീട്ടുകാര്‍ക്കൊപ്പം
പോകാമെന്ന് പെണ്‍കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ മാസം 20 നാണ് കോഴിക്കോട് അത്തോളി കാവുംവട്ടം സ്വദേശിനിയായ പെണ്‍കുട്ടി സഹപാഠിയായ കാമുകനൊപ്പം ഇറങ്ങിപ്പോയത്. വിവാഹ വേഷത്തിലായിരുന്നു പെണ്‍കുട്ടി കാമുകനും സംഘത്തിനൊപ്പം പോയത്. അതിനു ശേഷം ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായി.
സ്വന്തം ഇഷ്ടപ്രകാരമാണ് കാമുകനൊപ്പം പോയതെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു ഇതോടെ ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയും ഇരുവരുടേയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.