തിരുവനന്തപുരം|
WEBDUNIA|
Last Modified ബുധന്‍, 22 മെയ് 2013 (12:25 IST)
PRO
PRO
വിവാദങ്ങള്‍ക്കിടയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും ഒന്നിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇടതുപക്ഷത്തിന്റെ പ്രസക്തി’ എന്ന സെമിനാറിലാണ് ഇരുവരും ഒരുമിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യമായ ആരോപണ പ്രത്യാരോപണം നടത്തിയ പന്ന്യം രവീന്ദ്രനും പിണറായി വിജയനും വേദിപങ്കിട്ടത് കൌതുകമായി. ഒഞ്ചിയം രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ടായിരുന്നു ഇരു നേതാക്കളും വാക്പോര് നടത്തിയത്.
അതേസമയം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എഐവൈഎഫിന് രൂക്ഷ വിമര്‍ശനമാണ് ഉള്ളത്. മാധ്യമശ്രദ്ധ നേടാനുള്ള അവസരവാദ നിലപാടാണ് എഐവൈഎഫിന്റേത്. ഡിവൈഎഫ്ഐയുടെ താഴെ തട്ടിലുള്ള കമ്മിറ്റികള്‍ നിര്‍ജ്ജീവമാണെന്ന സ്വയം വിമര്ശനവും റിപ്പോര്ട്ടിലുണ്ട്.
മാര്‍ക്സിസം ഒരു വരട്ടു തത്വവാദമല്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു. അത് പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അതേപടി പകര്‍ത്തുകയല്ല ചെയ്യുന്നത്.
കാലോചിതമായ മാറ്റങ്ങള്‍ അതിന് വരുത്തണം. അനുഭവങ്ങളില്‍ നിന്നുള്ള പാഠമാണ് മാക്സിസത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇങ്ങനെ പഠിക്കാന്‍ തയ്യാറാകുന്നത്കൊണ്ടാണ് മാക്സിസം വളരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.