പിണറായി വിജയന്‍ ഇന്നസെന്റിനെ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട| WEBDUNIA|
PRO
PRO
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചലച്ചിത്ര നടന്‍ ഇന്നസെന്റിനെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതേമുക്കാലോടെ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയ പിണറായിയെ ഇന്നസെന്റും ചെറുമക്കളും ചേര്‍ന്ന് സ്വീകരിച്ചു. കാന്‍സര്‍ രോഗവിമുക്തനായി വീട്ടില്‍ വിശ്രമത്തിലാണ് ഇന്നസെന്റ്.

രണ്ടുമാസത്തിനകം അഭിനയരംഗത്ത് തിരിച്ചെത്താമെന്നാണ് കരുതുന്നതെന്ന് ഇന്നസെന്റ് പിണറായിയോട് പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന ഇന്നസെന്റിന്റെ ഭാര്യ ആലീസിനെയും കണ്ട് പിണറായി രോഗവിവരങ്ങള്‍ തേടി. പാര്‍ട്ടി ജില്ലാസെക്രട്ടറി എ സി മൊയ്തീനും ഒപ്പമുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :