വിവാദം കത്തിക്കാളുന്നു; മാതാ അമൃതാനന്ദമയിക്കെതിരേ ശിഷ്യ എഴുതിയ പുസ്തകം വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ

കൊച്ചി| WEBDUNIA|
PRO
PRO
മാതാ അമൃതാനന്ദമയിക്കെതിരേ അവരുടെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്‌വെല്‍ പുറത്തിറക്കിയ പുസ്തകം വിറ്റുതീര്‍ന്നത് ചൂടപ്പം പോലെ. 'ഹോളി ഹെല്‍: എ മെമ്മയര്‍ ഓഫ് ഫെയിത്, ഡിവോഷന്‍ ആന്‍ഡ് പ്യൂവര്‍ മാഡ്‌നെസ്‘ എന്ന പുസ്തകം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് ആമസോണിന്റെ ഓണ്‍‌ലൈന്‍ ബുക്‍സ്റ്റോറില്‍ വിറ്റഴിഞ്ഞത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കോപ്പികള്‍ ലഭ്യമാക്കുമെന്നും ആമസോണില്‍ അറിയിപ്പുണ്ട്. 612 രൂപയാണ് പുസ്തകത്തിന്റെ മുഖവില.

ആശ്രമത്തിനെതിരേ ലൈംഗികാരോപണങ്ങളും ആശ്രമത്തിലെ പ്രമുഖനെതിരേ ഗുരുതരമായ ആരോപണങ്ങളും പുസ്തകത്തില്‍ ഉന്നയിച്ചിരിക്കുന്നു. ബാലു എന്നു പൂര്‍വാശ്രമത്തില്‍ വിളിപ്പേരുണ്ടായിരുന്ന സന്ന്യാസിയുടെ ലൈംഗിക ചേഷ്ടകള്‍ക്ക് താന്‍ ദൃക്‌സാക്ഷിയായിരുന്നുവെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു. അതേസമയം പുസ്തകം സംബന്ധിച്ച വിവാദം സോഷ്യല്‍ മീഡിയയില്‍ കത്തിക്കാളുകയാണ്.

ആശ്രമത്തില്‍നിന്നു പോയതിനു ശേഷം വേണമെങ്കില്‍ പരാതി നല്‍കാന്‍ കഴിയുമായിരുന്ന അവര്‍ ഇത്രനാളും ബലാത്സംഗം അടക്കമുള്ള പീഡനങ്ങള്‍ മനസിലൊളിപ്പിച്ചു കഴിഞ്ഞതെന്തിനാണെന്നാണ് അമൃതാനന്ദമയി ഭക്തരുടെ ചോദ്യം. എന്നാല്‍ താന്‍ മാനസിക വ്യഥയിലായിരുന്നുവെന്നും ഇപ്പോഴാണ് പുസ്തകം എഴുതാനുള്ള മനസുണ്ടായതെന്നും ഗെയില്‍ പറയുന്നു. വിവാദം പുസ്‌കത്തിന് വലിയ തോതിലുള്ള പ്രചാരമാണ് നല്‍കിയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :