ഐസിഎസ്ഇ ഏഴാം ക്ലാസ് മലയാളപാഠപുസ്തകത്തിലെ വിവാദമായ പാഠഭാഗം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജിന്റെ 'ഘോഷയാത്ര' എന്ന പുസ്തകത്തിലെ 'മുരിക്കന്‍' എന്ന ഭാഗം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്.
ഭൂപരിഷ്‌കരണത്തെ നിഷേധാത്മകമായി സമീപിക്കുന്നതാണ് 'മുരിക്കന്‍' എന്ന പാഠഭാഗമെന്ന് വി എസ് പറഞ്ഞു. ആദ്യ കമ്മ്യൂണിറ്റ്സ് സര്‍ക്കാരിനെ അപമാനിക്കുന്നതാണിത്. ഇത്തരം കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് ന്യായീകരിക്കാവില്ലെന്നും വി എസ് ചൂണ്ടിക്കാട്ടി. കുട്ടനാട്ടില്‍ കായല്‍കൃഷി ഉണ്ടായത് ജോസഫ് മുരിക്കന്‍ എന്ന കായല്‍ ജന്മി കാരണമാണെന്നും ഇതിനായി മുരിക്കന്‍ എല്ലുമുറിയെ പണിയെടുത്തതായും പുസ്തകത്തില്‍ പറയുന്നുണ്ട്.
എഴുത്തുകാരന്റെ എല്ലാ അഭിപ്രായവും സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തി കുട്ടികളെ പഠിപ്പിക്കുന്നത് അനുചിതമാണ്. പാഠഭാഗം സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.