വിവരാവകാശ നിയമനത്തിനെതിരായ ഹര്‍ജി കോടതി തള്ളി

വിവരാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിന്‍സന്റ് എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറായും അങ്കത്തില്‍ ജയകുമാര്‍, പി ആര്‍ ദേവദാസ്, ജോസ് സി ചിറയില്‍, അബ്ദുല്‍ സലാം, എബി കുര്യാക്കോസ്, എന്നിവരെ കമ്മീഷന്‍ അംഗങ്ങളായ

തിരുവനന്തപുരം, വിന്‍സന്റ് എം പോള്‍, മുഖ്യമന്ത്രി, ഉമ്മന്‍ ചാണ്ടി, വി എസ് Thiruvanathapuram, Vincent M Paul, Chief Minister, Oomman Chandy, VS
തിരുവനന്തപുരം| rahul balan| Last Modified ബുധന്‍, 23 മാര്‍ച്ച് 2016 (17:14 IST)
വിവരാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിന്‍സന്റ് എം പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറായും അങ്കത്തില്‍ ജയകുമാര്‍, പി ആര്‍ ദേവദാസ്, ജോസ് സി ചിറയില്‍, അബ്ദുല്‍ സലാം, എബി കുര്യാക്കോസ്, എന്നിവരെ കമ്മീഷന്‍ അംഗങ്ങളായും നിയമിക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു നല്‍കിയ ശുപാര്‍ശയ്ക്കെതിരെയായിരുന്നു ഹര്‍ജി.

ഇതില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചാണ് അംഗങ്ങളെ നിര്‍ദേശിച്ചതെന്നും സെലക്ഷന്‍ കമ്മറ്റിക്ക് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ ശുപാര്‍ശകള്‍ ഗവര്‍ണറുടെ പരിഗണനയിലായതിനാല്‍ ഹര്‍ജി അപക്വമാണെന്നും കോടതി നിരീക്ഷിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് കമ്മീഷന്‍ അംഗങ്ങളെ നിര്‍ദേശിച്ചത്. ഇതില്‍ വിന്‍സെന്‍ എം പോളിന്റെ നിയമനത്തില്‍ മാത്രമാണ് വി എസ് അച്ചുതാനന്ദന്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ കാരണം കാണിക്കാതെയാണ് വി എസ് ഒപ്പിടാതിരുന്നതെന്ന് സര്‍ക്കാര്‍ കോറ്റതിയെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :