വിരുതനഗര്‍ വാഹന അപകടം; മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു

മധുര| WEBDUNIA|
PRO
തമിഴ്‌നാട്ടിലെ വിരുതനഗറിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോ‌ട് അയിരൂപ്പാറയില്‍ നിന്നും രാമേശ്വരത്തേയ്ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ തമിഴ്നാട് വിരുതനഗറിന് സമീപം വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

പോത്തന്‍കോട് സ്വദേശി സജീവ്, കാര്‍ ഡ്രൈവറും അയിരൂപ്പാറ സ്വദേശിയുമായ അരുണ്‍കുമാര്‍,​ സിബിരാജ് എന്നിവരാണ് മരിച്ചത്. ശ്രീജിത്, മധു, സുരേന്ദ്രന്‍,​ അനില്‍കുമാര്‍ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ മധുര രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ അരുണ്‍കുമാറിന്റെ സഹോദരന്റെ കാറിലാണ് സംഘം രാമേശ്വരത്തേയ്‌ക്ക് പോയത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് പലവട്ടം മറിയുകയായിരുന്നു. ഏതാണ്ട് നൂറ് മീറ്റലധികം ദൂരം കാര്‍ നീങ്ങിപ്പോയി.

അപകടം നടന്ന ഉടന്‍ തന്നെ യാത്രക്കാര്‍ കാറില്‍ നിന്നും പുറത്തേക്ക് തെറിച്ച് പോകുകയായിരുന്നു. കല്ലിക്കുടി പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :