Sumeesh|
Last Updated:
ബുധന്, 2 മെയ് 2018 (10:31 IST)
ഹർത്താലിൽ നിന്നും ടൂറിസം മേഘലയെ ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വരുന്ന വിനോദ സഞ്ചാരികൾക്ക് ഹർത്താലുകൾ വലിയ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. അതിനാൽ തന്നെ ഹർത്താൽ സംഘടിപ്പിക്കുന്നവർ ടൂറിസം മേഘലയെ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹർത്താലുകൾ ജനാധിപത്യത്തിൽ ജനങ്ങളുടെ പ്രതിശേധമറിയിക്കാനുള്ള ഒരു മാർഗമാണ് ഹർത്താൽ. ചില സാഹചര്യങ്ങളിൽ ഇത് ഒഴിവാക്കാൻ ആകില്ല. ഹർത്താലിനെ എതിർക്കുന്നവർ തന്നെ ഹർത്താലുമായി രംഗത്ത് വരുന്നത് നാം കണ്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.