വിധി സ്റ്റേ ചെയ്യാന്‍ കൊടിക്കുന്നില്‍ ഹര്‍ജി നല്കും
കൊച്ചി|
WEBDUNIA|
Last Modified ചൊവ്വ, 27 ജൂലൈ 2010 (10:19 IST)
PRO
മാവേലിക്കര മണ്ഡലത്തില്‍ നിന്ന് താന്‍ ജയിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കും. ഒരു മാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടായിരിക്കും ഹര്‍ജി സമര്‍പ്പിക്കുക.
ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൊടിക്കുന്നില്‍ സുരേഷ് ഇന്നു രാവിലെ തന്നെ തന്‍റെ അഭിഭാഷകനുമായി ചര്‍ച്ച നടത്തുന്നതിന് കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ഹൈക്കോടതിയില്‍ ഇന്നു തന്നെ ഹര്‍ജി സമര്‍പ്പിച്ചേക്കും. ഒരു മാസം ഉത്തരവ് സ്റ്റേ ചെയ്താല്‍ അതിനു ശേഷം വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞദിവസം ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി, ഉത്തരവ് ഉടന്‍ തന്നെ ലോക്സഭാ സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷനും കൈമാറണമെന്ന് പറഞ്ഞിരുന്നു. ഉത്തരവ് കൈമാറിയാല്‍ കൊടിക്കുന്നിലിന് സുരേഷിന് ലോക്സഭാ നടപടികളില്‍ പങ്കുകൊള്ളാന്‍ കഴിയില്ല. ഇക്കാരണത്താലാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അടിയന്തിരമായി ആവശ്യപ്പെടുന്നത്.