ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 28 ജൂണ്‍ 2010 (11:10 IST)
PRO
എട്ട് കൊലക്കേസ് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കാന്‍ ഇവര്‍ സമര്‍പ്പിച്ച ദയാഹര്‍ജി പരിഗണിച്ച രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തീരുമാനിച്ചു.
ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് ദശകങ്ങളായി രാഷ്ട്രപതി പരിഗണിച്ച 77 കേസുകളില്‍ പത്ത് എണ്ണത്തില്‍ മാത്രമാണ് വധ ശിക്ഷ ലഘൂകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഒരു കുട്ടിയടക്കം അഞ്ച് പേരെ വധിച്ച കുറ്റത്തിന് ശ്യാം മനോഹര്‍, ഷിയോരാം,പ്രകാശ്, സുരേഷ്, രവീന്ദര്‍, ഹരീഷ് എന്നീ ആറ് പേരുടെ വധശിക്ഷ 1997 ല്‍ സുപ്രീംകോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ദയാഹര്‍ജി നല്‍കിയത്. ആറ് പ്രതികളുടെയും വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുന്നതിന് രാഷ്ട്രപതി അംഗീകാരം നല്കി.
പരിഗണിച്ച മറ്റൊരു കേസില്‍, ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയതിന് വധശിക്ഷ ലഭിച്ച ധര്‍മ്മേന്ദ്ര കുമാര്‍, നരേന്ദ്ര യാദവ് എന്നിവരുടെയും ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഇതിനു മുമ്പ് 2009 നവംബര്‍ 23 ന് ആയിരുന്നു രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഒരു ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ആര് ഗോവിന്ദ സ്വാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനായിരുന്നു ദയാഹര്‍ജി പരിഗണിച്ച രാഷ്ട്രപതിയുടെ തീരുമാനം.
നിലവില്‍, തീരുമാനമെടുക്കാനായി 21 ദയാഹര്‍ജികളാണ് രാഷ്ട്രപതിക്ക് മുന്നിലുള്ളത്. മൂന്ന് ദയാഹര്‍ജികള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം കാത്ത് കിടക്കുകയാണ്.