വിധി ആശ്വാസകരമെന്ന് കെ കെ രമ

കോഴിക്കോട്| WEBDUNIA|
PRO
PRO
ടിപി വധക്കേസിലെ ശിക്ഷാവിധി ഒരു പരിധി വരെ ആശ്വാസകരമാണെന്ന് അദ്ദേഹത്തിന്റെ വിധവ കെ കെ രമ. പ്രതികള്‍ക്ക് കൂടുതല്‍ ശിക്ഷ കിട്ടാനായി അപ്പീല്‍ പോകുമെന്നും രമ അറിയിച്ചു. ശിക്ഷാവിധി വന്നശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ടിപി വധക്കേസില്‍ അന്വേഷണം വേണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് രമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ഒത്തുതീര്‍പ്പിനും തയാറല്ല. സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നതെന്തിനാണെന്ന് രമ ചോദിച്ചു. ടിപി കേസില്‍ നിരവധി പ്രതികളെ വെറുതെ വിട്ടതില്‍ ഖേദമുണ്ട്. നിലവിലെ കേസ് അല്ല, മറിച്ച് തുടരന്വേഷണം സംബന്ധിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് രമ അറിയിച്ചു.

സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാരസമരം നടത്തുമെന്നും രമ അറിയിച്ചിട്ടുണ്ട്.

അതേസമയം നിയമോപദേശം കിട്ടിയാലുടന്‍ ടിപി വധക്കേസില്‍ സിബിഐ അന്വേഷണം സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.ഡറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും നിയമോപദേശം സര്‍ക്കാര്‍ തേടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :