വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴില്‍ നൈപുണ്യം നല്‍കേണ്ടത് ആവശ്യമാണെന്ന് ശശി തരൂര്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴില്‍ നൈപുണ്യം നല്‍കേണ്ടത് ആവശ്യമാണെന്നും സര്‍ക്കാര്‍ അത്തരം പദ്ധതികള്‍ ആവിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ശശി തരൂര്‍. ബാര്‍ട്ടണ്‍ഹില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജിലെ എസ് സി /എസ് ടി ഹോസ്റല്‍ മന്ദിരം ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

എ ഐ സി ടി ഇ ഇന്ത്യയിലെ 55 കോളജുകള്‍ക്ക് ഹോസ്റല്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചുവെന്നും അതില്‍ ആറ് എണ്ണം കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. എ ഐ സി ടി ഇയുടെ രണ്ട് കോടി ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ 85 ലക്ഷം രൂപ ധനസഹായവും ചേര്‍ത്ത് 2.85 കോടി രൂപയ്ക്കാണ് ബാര്‍ട്ടണ്‍ ഹില്ലില്‍ ഹോസ്റല്‍ കെട്ടിടം നിര്‍മ്മിക്കുന്നത്.

വിദ്യാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ സ്കില്‍ ഡവലപ്മെന്റ് സെന്റര്‍, സൈബര്‍ കഫേ തുടങ്ങിയവ ഹോസ്റലിന്റെ ഭാഗമായുണ്ടാകും. എ ഐ സി ടി ഇ തിരുവനന്തപുരത്ത് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന സെന്ററിന്റെ നിര്‍മ്മാണം മെയ് മാസത്തില്‍ ആരംഭിക്കുമെന്നും മന്ത്രി ശശി തരൂര്‍ പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തൊഴില്‍ നൈപുണ്യത്തിലൂന്നിയ കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കുമെന്നും ഇത് തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ സഹാകരമാകുമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :