വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിറ്റ മോഷണക്കേസ് പ്രതി പിടിയില്‍

ഗുരുവായൂര്‍| WEBDUNIA|
PRO
PRO
സ്കൂള്‍ പരിസരത്ത്‌ കഞ്ചാവ്‌ വില്‍പ്പന നടത്താന്‍ ശ്രമിക്കവേ മധ്യവയസ്കനെ എക്സൈസ്‌ സംഘം പിടികൂടി. ഒരുമനയൂര്‍ കണ്ണിക്കുത്തിപാലം തൈക്കണ്ടിപ്പറമ്പില്‍ നാസറിനേയാണ്‌ (47) എക്സൈസ്‌ റേഞ്ച്‌ ഇന്‍സ്പെക്ടര്‍ ബിനുകുമാറും സംഘവും അറസ്റ്റുചെയ്തത്‌. പ്രതിയുടെ കയ്യില്‍ നിന്ന് പൊതികളായി സൂക്ഷിച്ച 80-ഗ്രാം കഞ്ചാവ്‌ പിടികൂടി.

എട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കഞ്ചാവിന്റെ ഉപഭോക്താക്കളാണെന്ന്‌ എക്സൈസ്‌ റേഞ്ച്‌ ഇന്‍സ്പെക്ടര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച്‌ കഞ്ചാവ്‌ മേഖല വ്യാപിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ നാസര്‍ പിടിയിലായത്‌.

നാസര്‍ ഒരുമനയൂരിലെ ആലൂക്കാരന്‍ ജ്വല്ലറി മോഷണകേസിലെ പ്രതികൂടിയാണെന്നും എക്സൈസ്‌ റേഞ്ച്‌ ഇന്‍സ്പെക്ടര്‍ അറിയിച്ചു. എക്സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ രാജേഷ്‌, സിവില്‍ എക്സൈസ്‌ ഓഫീസര്‍മാരായ രാജീവ്‌, ജോഷി, അനീഷ്‌ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചാവക്കാട്‌ ഫസ്റ്റ്ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :