പാലക്കാട്|
aparna|
Last Modified ബുധന്‍, 5 ജൂലൈ 2017 (07:21 IST)
നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ചര്‍ച്ച നടത്തി. നെഹ്‌റു കോളെജ് അധികൃകരുമായി ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തിയശേഷം പുറത്തേക്കിറങ്ങിയ സുധാകരനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.
വിദ്യാര്‍ത്ഥിയായ ഷമീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചെന്ന കൃഷ്ണദാസിനെതിരായ പരാതി ഒത്തുതീര്‍ക്കാനാണ് സുധാകരന്‍ രഹസ്യചര്‍ച്ച നടത്തിയത്. കൃഷ്ണദാസിന്റെ സഹോദരനും പരാതിക്കാരനായ വിദ്യാര്‍ത്ഥിയും രഹസ്യ ചര്‍ച്ചയില്‍ പങ്കെടുത്തു.
സംഭവം അറിഞ്ഞെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സുധാകരനെ വളഞ്ഞപ്പോള്‍ താന്‍ മാധ്യസ്ഥ ചര്‍ച്ചയ്ക്ക് വേണ്ടി തന്നെയാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ആളുകളും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥനാകുന്നതില്‍ ഒരു തെറ്റുമില്ല. എനിക്ക് എന്റേതായ ആശയം അതിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പരാതി പിന്‍വലിക്കില്ലെന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയും വ്യക്തമാക്കി.