വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സഹോദരീ ഭര്‍ത്താവ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. കിളിമാനൂര്‍ സ്വദേശിനിയായ കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതിയുടെ അടിസ്ഥാനത്തില്‍ 28 കാരനായ യുവാവിനെതിരെ കിളിമാനൂര്‍ പൊലീസ് കേസെടുത്തു.

സ്കൂള്‍ വിട്ടു വീട്ടില്‍ മടങ്ങിയ സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നു. ഈ സമയത്താണ്‌ കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇത് പൂജപ്പുര പൊലീസിനെ അറിയിക്കുകയായിരുന്നു.

പൂജപ്പുര പൊലീസ് കിളിമാനൂര്‍ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :