ബജറ്റ്: ഭവന വായ്പയ്ക്ക് ഒരു ലക്ഷംവരെ പലിശയിളവ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാജ്യത്തിന്റെ എണ്‍പത്തിരണ്ടാമത് ബജറ്റ് ധനമന്ത്രി പി ചിദംബരം ലോക്‌സഭയില്‍ അവതരിപ്പിച്ചുതുടങ്ങി. ഭവനവായ്പയ്ക്ക് നികുതിയിളവ് നല്‍കുമെന്നും നികുതിയിളവിനുള്ള പരിധി ഒന്നരയില്‍ നിന്നും രണ്ടരലക്ഷമാക്കിയെന്നും ചിദംബരം ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

ആദ്യത്തെ വീട് വയ്ക്കാ‍ന്‍ 25 ലക്ഷം വരെ വായ്പയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷംവരെ പലിശയിളവ് ലഭിക്കും. ആദ്യത്തെ വീടിനു മാത്രമായിരിക്കും ഇളവ് ലഭിക്കുക. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 13000 കോടി രൂപയും സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക് 27000 കോടി രൂപയും നിക്കിവെക്കുമെന്ന് ചിദംബരം ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

പിന്നോക്ക ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും. എല്ലാവിഭാഗം ജനങ്ങളിലേക്കും വികസനം എത്തിക്കണെമെന്നതാണ് ലക്ഷ്യം. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കഴിയും. പിന്നോക്ക ക്ഷേമത്തിന് വിഹിതം കൂട്ടും. 14000 പുതിയ ജന്‍‌റം ബസുകള്‍ കൂടി വര്‍ദ്ധിപ്പിക്കും.

സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തിലേക്കെത്തുന്നത് വെല്ലുവിളിയാണെന്നും പി ചിദംബരം പറഞ്ഞു. യു പി എ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പത്തെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. പി ചിദംബരം അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :