വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം: ഹസന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കോണ്‍ഗ്രസ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഏറ്റെടുക്കുന്നതാണ്‌ വകുപ്പിനും നാടിനും നല്ലതെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ എം എം ഹസന്‍ പറഞ്ഞു. വിദ്യാഭ്യസ വകുപ്പ്‌ ഏറ്റെടുക്കണമെന്ന്‌ കോണ്‍ഗ്രസിന്‌ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അത്‌ നടക്കാതെ പോയെന്നും അദ്ദേഹം കോഴിക്കോട്‌ പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിലെ പ്രശ്നങ്ങളെ ചൊല്ലി കെ എസ് യുവും മുസ്ലീം ലീഗും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹസന്റെ ഈ പ്രസ്താവന. ലീഗിനെതിരെ നേരത്തെ എന്‍ എസ് എസും രംഗത്ത് വന്നിരുന്നു.

മലപ്പുറത്ത് 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയത് ഏറെ വിവാദമായിരിക്കുകയാണ്. ലീഗ് ഏകപക്ഷീയമായാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :