വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പെണ്‍വാണിഭം: മൂന്നു പേര്‍ അറസ്റ്റില്‍

കൊല്ലം| WEBDUNIA|
PRO
PRO
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയി പെണ്‍വാണിഭം നടത്തുന്നതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ്ചെയ്തു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ കിളികൊല്ലൂര്‍ പൊലീസാണ്‌ അറസ്റ്റ് ചെയ്തത്.

ചാത്തിനാം‍കുളം സ്വദേശിനിയെ തൊഴില്‍ വാഗ്ദാനം ചെയ്ത് മസ്കറ്റില്‍ പെണ്‍വാണിഭ സംഘത്തിനു കൈമാറുകയാണുണ്ടായത്. പേരൂര്‍ കുറ്റിച്ചിറ റഹിയാനത്ത് മന്‍സിലില്‍ റഹിയാനത്ത് (35)മ് സൌഹാര്‍ദ്ദ നഗറില്‍ വരാലുവിള ചിറയില്‍ രമാദേവി (40), തളിപ്പറമ്പ് ക്യാറ്റൂര്‍കാരന്‍ വീട്ടില്‍ അഷറഫ് (50) എന്നിവരാണ് പിടിയിലായത്.

പാവപ്പെട്ട കുടുംബാംഗമായ ചാത്തിനാം‍കുളം സ്വദേശിനിയെ 13,000 രൂപയും 32,000 രൂപയുടെ വിമാന ടിക്കറ്റും നല്‍കിയാണു മസ്കറ്റില്‍ എത്തിച്ചത്. ഓഗസ്റ്റ് മാസത്തില്‍ മസ്കറ്റില്‍ എത്തിയ യുവതി അടുത്ത ദിവസം തന്നെ പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ പെടുകയായിരുന്നു. എന്നാല്‍ സംഗതി മനസ്സിലാക്കിയ യുവതി മറ്റൊരു മലയാളിയുടെ സഹായത്തോടെ രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിക്കുകയും പിന്നീട് നാട്ടിലെത്തുകയും ചെയ്തു.

യുവതിയും ബന്ധുക്കളും ഇതുമായി ബന്ധപ്പെട്ട പരാതി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബഹ്‍റയ്ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കിളിക്കൊല്ലൂര്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. പ്രതികളെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :