ഗള്‍ഫിലെ സെക്സ് റാക്കറ്റ്: മുഖ്യപ്രതിയായ സ്ത്രീ അറസ്റ്റില്‍
കൊച്ചി|
WEBDUNIA|
PRO
PRO
നെടുമ്പാശേരി മനുഷ്യക്കടത്ത് കേസിലെ പ്രധാന പ്രതി ലിസി സോജന്‍ അറസ്റ്റിലായി. ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. കൊടുങ്ങല്ലൂരിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്.
ഗള്‍ഫിലെ പെണ്‍വാണിഭ സംഘങ്ങളുടെ മുഖ്യ ഇടിലക്കാരിയാണ് ലിസി സോജന്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലീനാ ബഷീര്‍ എന്ന പേരില്‍ ആണ് ഇവര്‍ ഗള്‍ഫില്‍ അറിയപ്പെടുന്നത്. വിവിധ തൊഴിലുകള്‍ക്ക് എന്ന പേരില്‍ പെണ്‍കുട്ടികളെ ഗള്‍ഫില്‍ എത്തിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറുകയാണ് ഇവരുടെ രീതി. ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇവര്‍ പെണ്‍കുട്ടികളെ കടത്തിയിട്ടുണ്ട്.
കഴക്കൂട്ടം സ്വദേശിയായ യുവതിയെ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഗള്‍ഫിലേക്ക് കടത്തിയ കേസിലെ പ്രധാനപ്രതിയാണ് ലിസി സോജന്‍. ഇവര്‍ക്ക് വേണ്ടി വിമാനത്താവളങ്ങളില്‍ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗള്‍ഫില്‍ നിന്ന് ഇവര്‍ നാട്ടിലെത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇവരെ തേടി കൊടുങ്ങല്ലൂരില്‍ എത്തിയത്.
മലയാളി പെണ്‍കുട്ടികളെ ഉള്‍പ്പെടെ ചതിക്കുഴിയില്‍ ചാടിക്കുന്ന ഗള്‍ഫിലെ സെക്സ് റാക്കറ്റിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലിസി സോജനില്‍ നിന്ന് ലഭിക്കും എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.