കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉടന്‍ റദ്ദാക്കണമെന്ന് പിണറായി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പോളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ പിണറായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
റിപ്പോര്‍ട്ട് റദ്ദാക്കാതെ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. പുതിയ പഠനം നടത്തി മറ്റൊരു റിപ്പോര്‍ട്ട് കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാവണം. റിപ്പോര്‍ട്ട് ഉടന്‍ റദ്ദാക്കണം. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചാല്‍ റിപ്പോര്‍ട്ട് റദ്ദാക്കാനാവില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നവംബര്‍ 13 ലെ വിജ്ഞാപനം തെരഞ്ഞെടുപ്പിന് മുമ്പ് റദ്ദാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടു. മലയോര മേഖലയുടെ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെതിരെ ഉണ്ടാവുമെന്നും മലയോര ജനതക്കൊപ്പം നില്ക്കുന്ന തീരുമാനത്തിനേ കേരള കോണ്‍ഗ്രസ് പിന്തുണക്കുകയുള്ളൂവെന്നും ആന്റണി രാജു പറഞ്ഞു.
തീരുമാനം എതിരാണെങ്കില്‍ രാഷ്ട്രീയ തീരുമാനം കേരള കോണ്‍ഗ്രസ് കൈക്കൊള്ളും. ജനപ്രതിനിധികളും മന്ത്രിമാരും സ്ഥാനങ്ങള്‍ രാജിവക്കുമെന്നും ആന്‍്റണി രാജു വ്യക്തമാക്കി.
കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെ കുറിച്ച് കേരളം ഉന്നയിച്ച ആശങ്ക പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ നാളെ ഹര്‍ത്താലിന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്.