വി എസിന്‍റെ പ്രസ്താവന ദൌര്‍ഭാഗ്യകരം: ടീകോം

ദുബായ്‌| WEBDUNIA|
ടീകോമിനെ ഒഴിവാക്കി സ്മാര്‍ട്‌സിറ്റി പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് ടീകോം. മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ടീകോം സി ഇ ഒ ഫരീദ് അബ്‌ദുള്‍ റഹ്‌മാനാണ് വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചത്.

സര്‍ക്കാരുമായുണ്ടാക്കിയ ധാരണാപത്രത്തില്‍ ടീകോം ഉറച്ചുനില്‍ക്കുകയാണ്. സ്മാര്‍ട്സിറ്റി നടപടിക്രമങ്ങളുടെ പുരോഗതിക്കായി സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ മറുപടി ലഭിക്കുകയുണ്ടായില്ല - ഫരീദ് അബ്‌ദുള്‍ റഹ്‌മാന്‍ പറഞ്ഞു.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ടീകോമിനെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ച് രംഗത്തെത്തിയത്.

സ്മാര്‍ട്‌സിറ്റി വൈകാന്‍ കാരണം ടീകോമാണെന്നും കരാറിലില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്‌ പദ്ധതിയുടെ വഴിമുടക്കുകയാണ് ടീകോമെന്നും വി എസ് ആരോപിച്ചു. കുറച്ചു സമയം കൂടി ടീകോമിന് അനുവദിക്കും. അവര്‍ക്ക് പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സാഹചര്യമില്ലെങ്കില്‍ ടീകോമിനെ ഉപേക്ഷിച്ച് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കും - വി എസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :