കോസ്റ്റ്ഗാര്‍ഡായി പൃഥ്വിരാജ്

WEBDUNIA|
PRO
കേരളത്തിലെ തീരദേശങ്ങള്‍ സംരക്ഷിക്കാന്‍ അവന്‍ വരുന്നു. തീരപ്രദേശങ്ങളിലൂടെയുള്ള തീവ്രവാദങ്ങള്‍ തടയുകയെന്ന ലക്‍ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആണൊരുത്തന്‍. അവന്‍ തിന്‍‌മയ്ക്കും അക്രമങ്ങള്‍ക്കും തീവ്രവാദങ്ങള്‍ക്കുമെതിരെ പോരാടുന്നവനാണ്. അതേ, പൃഥ്വിരാജിന് പുതിയൊരു മുഖം സമ്മാനിക്കാനൊരുങ്ങുകയാണ് സംവിധായകന്‍ ആഷിക് അബു.

ആഷിക് അബു സംവിധാനം ചെയ്യുന്ന ‘കോസ്റ്റ്ഗാര്‍ഡ്’ എന്ന ചിത്രത്തിലാണ് പൃഥ്വി കോസ്റ്റ്ഗാര്‍ഡ് ഓഫീസറായി വേഷമിടുന്നത്. ലക്ഷദ്വീപിന്‍റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ലക്ഷദ്വീപിലെ നാലു ദ്വീപുകളില്‍ ഈ സിനിമ ചിത്രീകരിക്കും. അതേസമയം, ഇതൊരു ആക്ഷന്‍ ത്രില്ലറല്ല, റൊമാന്‍റിക് ത്രില്ലറാണെന്നും ആഷിക് അബു വെളിപ്പെടുത്തി.

പൃഥ്വിരാജ് ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രമായിരിക്കും കോസ്റ്റ്ഗാര്‍ഡിലേത്. നായിക അന്യഭാഷയില്‍ നിന്നായിരിക്കും. നവാഗതരായ രണ്ട് തിരക്കഥാകൃത്തുക്കള്‍ ചേര്‍ന്നാണ് കോസ്റ്റ്ഗാര്‍ഡിന് രചന നിര്‍വഹിക്കുന്നത്.

‘ഡാഡി കൂള്‍’ എന്ന ചിത്രത്തിലൂടെ സംവിധായകനായ ആഷിക് അബു ഇപ്പോള്‍ ‘ദി ഗാംഗ്സ്റ്റര്‍’ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ കടലാസുജോലികളിലാണ്. അക്ബര്‍ അലി‌ഖാന്‍ എന്ന അധോലോക രാജാവിനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ സുഹൃത്തായി ഈ ചിത്രത്തില്‍ തമിഴ്താരം പാര്‍ത്ഥിപന്‍ അഭിനയിക്കും. നവാഗതനായ ഷിബുകുമാര്‍ ആണ് ഗാംഗ്സ്റ്ററിന്‍റെ തിരക്കഥ രചിക്കുന്നത്. കാസര്‍കോഡും മംഗലാപുരവും പ്രധാന ലോക്കേഷനുകളാ‍ണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :