വി എസിനെ പുറത്താക്കാനുള്ള ഫൈനല്‍ റൌണ്ടിലാണ് പിണറായി: ചെന്നിത്തല

തൃശൂര്‍| WEBDUNIA|
PRO
PRO
ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട്അന്വേഷണം നടത്തുമെന്ന് പറഞ്ഞ പ്രകാശ് കാരാട്ട് അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തയാറാകണമെന്ന് കെപിസിസി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല. ടി പി കൊല്ലപ്പെട്ട സംഭവത്തില്‍ സിപി‌എമ്മിനുള്ള പങ്കിനെക്കുറിച്ച് ആരോപണമുയര്‍ന്നപ്പോഴാണ് അതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കാരാട്ട് പ്രഖ്യാപിച്ചത്. ടിപി കൊല്ലപ്പെട്ട് നാളെ ഒരു വര്‍ഷം തികയുമ്പോഴെങ്കിലും ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കാരാട്ട് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

അന്വേഷണ റിപ്പോര്‍ട്ട് പൊതുജനങ്ങളെ അറിയിക്കാന്‍ പാര്‍ട്ടി തയാറാകണമെന്നും തൃശൂര്‍ രാമനിലയത്തില്‍ കേരളയാത്രയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

വി എസ് അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ഫൈനല്‍ റൌണ്ടിലാണ് പിണറായി വിജയനെന്നും ചെന്നിത്തല ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :