മലപ്പുറം ജില്ലയിലെ എടപ്പാളില്‍ കെ എസ് ആര്‍ ടി സി ബസും, സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. എടപ്പാളിനടുത്ത് കാളച്ചാലില്‍ രാവിലെയായിരുന്നു അപകടം.
കുന്നംകുളത്തുനിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളും മറിയുകയായിരുന്നു.
പരുക്കേറ്റവരെ തൃശൂരിലെയും എടപ്പാളിലെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.