പ്രേം‌നസീര്‍ പുരസ്കാരം സുരേഷ്ഗോപിക്ക്

PROPRO
പതിനേഴാമത് പ്രേംനസീര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം പ്രശസ്ത നടന്‍ സുരേഷ്‌ ഗോപിക്ക്. 30000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫൗണ്ടേഷന്‍ ചെയര്‍മാനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസാണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ നാലിന്‌ തൃശൂര്‍ റീജന്‍സി പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും.

കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സുരേഷ്‌ഗോപി അഭിനയരംഗത്തെത്തുന്നത്. ആ ചിത്രത്തിലെ ഒരു താരം പ്രേം‌നസീറായിരുന്നു എന്നത് കൌതുകമുണര്‍ത്തുന്ന കാര്യമാണ്. 1986ല്‍ ടി പി ബാലഗോപാലന്‍ എം എ എന്ന സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചു. പിന്നീട് നൂറ്റമ്പതോളം ചിത്രങ്ങള്‍. ആദ്യകാലങ്ങളില്‍ വില്ലന്‍‌വേഷങ്ങളിലൂടെയാണ് സുരേഷ്ഗോപി ശ്രദ്ധിക്കപ്പെട്ടത്. വഴിയോരക്കാഴ്ചകള്‍, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. നന്ദി വീണ്ടും വരിക, ജനുവരി ഒരോര്‍മ, ന്യൂഡല്‍ഹി, ഒരു സി ബി ഐ ഡയറിക്കുറിപ്പ്, 1921 തുടങ്ങിയ ആദ്യകാല ചിത്രങ്ങളില്‍ പോലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് സുരേഷ് അവതരിപ്പിച്ചത്.

തൃശൂര്‍| WEBDUNIA|
മനു അങ്കിള്‍, പി സി 369 എന്നീ സിനിമകളിലൂടെ കോമഡിയും തനിക്കു വഴങ്ങുമെന്ന് തെളിയിച്ച സുരേഷ്ഗോപി ‘ഇന്നലെ’ എന്ന പത്മരാജന്‍ ചിത്രത്തിലെ നരേന്ദ്രന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കി. ഒരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവരും സുരേഷ്‌ഗോപിയുടെ മികച്ച പ്രകടനത്താല്‍ ശ്രദ്ധേയമായ കഥാപാത്രമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :