വാറ്റുചാരായക്കേസ്: 2 പേര്‍ പിടിയില്‍

കായം‍കുളം| WEBDUNIA|
PRO
PRO
കായം‍കുളം പത്തിയൂരില്‍ ഹരിപ്പാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 65 ലിറ്റര്‍ വാറ്റു ചാരായവും 600 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. ഈ കേസില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുതുവത്സരം, ക്രിസ്മസ് എന്നീ വിശേഷദിവസങ്ങള്‍ കണക്കിലെടുത്ത് പ്രദേശത്ത് വ്യാജ ചാരായം എത്തുമെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ്‌ ഇത്രയും അധികം ചാരായം പിടികൂടിയത്. പത്തിയൂര്‍ മുളയ്ക്കല്‍ കിഴക്കതില്‍ സുജി സോമന്‍ (36), കാവില്‍ വീട്ടില്‍ സജേഷ് (27) എന്നിവരാണു പിടിയിലായത്.

പത്തിയൂരില്‍ നിന്ന് ഇന്ന് വെളുപ്പിനു സ്കൂട്ടറില്‍ 35 ലിറ്റര്‍ ചാരായവുമായി പോകുമ്പോഴാണ്‌ സുജി സോമന്‍ പിടിയിലായത്. ഇയാള്‍ക്കൊപ്പം പിടിയിലായ സജേഷ് ചെട്ടികുളങ്ങരയില്‍ നടന്ന ഒരു കൊലപതക കേസില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :