വര്‍ക്കല കഹാറിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി

തിരുവനന്തപുരം| ശ്രീകലാ ബേബി|
PRO
PRO
വര്‍ക്കല കഹാര്‍ എം എല്‍ എയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. വര്‍ക്കല മണ്ഡലത്തിലെ കോണ്‍ഗ്രസ് എം എല്‍ എയാണ് കഹാര്‍. മണ്ഡലത്തിലെ ബി എസ് പി സ്ഥാനാര്‍ഥി പ്രഹ്‌ളാദന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഈ നടപടി. തന്റെ നാമനിര്‍ദേശപത്രിക തളളിയ നടപടി ചോദ്യം ചെയ്തായിരുന്നു പ്രഹ്ലാദന്‍ കോടതിയെ സമീപിച്ചത്.

സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ്‌ പതിച്ചില്ലെന്ന കാരണത്താലായിരുന്നു പ്രഹ്ലാദന്റെ നാമനിര്‍ദേശപത്രിക വരണാധികാരി നിരസിച്ചത്‌. എന്നാല്‍ ഇത്‌ നിയമവിരുദ്ധമാണെന്ന്‌ കാട്ടിയാണ്‌ പ്രഹ്ലാദന്‍ കോടതിയെ സമീപിച്ചത്‌. ഇത് ശരിവച്ച കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം‌കോടതിയില്‍ പോകുമെന്ന് വര്‍ക്കല കഹാര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :