പെരുമ്പാവൂര്‍|
WEBDUNIA|
Last Modified ചൊവ്വ, 25 ജൂണ്‍ 2013 (12:48 IST)
WD
കടത്തുവഞ്ചി മറിഞ്ഞ് മത്സ്യബന്ധനത്തിനു പോയ രണ്ട് പേര്‍ മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ നീന്തി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം പെരിയാറില്‍ ബി.എം.എസ് കടവില്‍ നിന്ന് പെരുമറ്റത്തേക്ക് പോകവേയാണു ഇവര്‍ മീന്‍പിടിക്കാനുള്ള തയ്യാറെടുപ്പു നടത്തിയത്. എന്നാല്‍ ഒഴുക്കില്‍ പെട്ട വഞ്ചി മറിയുകയും വഞ്ചിയിലുണ്ടായിരുന്ന ഒക്കല്‍ പെരുമറ്റം വെള്ളിമറ്റം വീട്ടില്‍ ഷാജിയുടെ മകനും ഒക്കല്‍ സ്കൂളില്‍ ഒമ്പതാം തരത്തില്‍ പഠിക്കുന്ന ഹരികൃഷ്ണന്‍ എന്ന പതിനാലുകാരനും ഒക്കല്‍ നമ്പിള്ളി മാടപ്പുറം വീറ്റില്‍ നളന്‍റെ മകനും കാലടി ശ്രീശങ്കര കോളേജിലെ ബസ് ഡ്രൈവറായ അനില്‍ എന്ന 39 കാരനുമാണു മരിച്ചത്.
എന്നാല്‍ വെള്ളത്തില്‍ വീണയുടന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പെരുമറ്റം തേനൂരാന്‍ വീട്ടില്‍ അശോകന്‍ മകനും ഒക്കല്‍ സ്കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നതുമായ ശ്രീരാജ് എന്ന 14 കാരന്‍ സാഹസികമായി നീന്തി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തു നിന്ന് ഏകദേശം 50 മീറ്റര്‍ താഴെയായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഇവര്‍ സഞ്ചരിച്ച വള്ളത്തിനു മറ്റു വള്ളങ്ങളെ അപേക്ഷിച്ചു ഭാരക്കൂടുതല്‍ ഉണ്ടായിരുന്നു എന്നും ഇതാണു മറിയാന്‍ പ്രധാന കാരണമെന്നും പ്രദേശ വാസികള്‍ ആരോപിക്കുന്നു. ഇതേ വള്ളം നാലു വര്‍ഷം മുമ്പ് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥി മരിച്ചത് ഇതിനുദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.